Wayanad

21 ലിറ്റര്‍ കുപ്പി മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

Please complete the required fields.




സുല്‍ത്താന്‍ബത്തേരി: ഓണത്തിന് ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ . സംഭവത്തിൽ എക്‌സൈസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത് . മുത്തങ്ങക്കടുത്ത കല്ലൂര്‍ അറുപത്തിയേഴ് സ്വദേശി കാഞ്ഞിരക്കാട്ട് വീട്ടില്‍ സി. ബാലനാണ് അറസ്റ്റിലായത്.

ബീനാച്ചിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇരുപത്തിയൊന്ന് ബോട്ടിലുകളിലായി 21 കുപ്പികളിലായി 21 ലിറ്റര്‍ മദ്യമാണ് ബാലനില്‍ നിന്ന് കണ്ടെടുത്തത്. സ്ഥിരം ലഹരി വില്‍പ്പനക്കാരനാണ് പ്രതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു . നിരവധി അബ്കാരി കേസുകളില്‍ നിലവില്‍ പ്രതിയാണ് ബാലന്‍.

പ്രതിയെ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ എം.എ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിവന്‍.പി പി. ഷെഫീഖ് എം.ബി, ബാബു ആര്‍ സി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button