
ഫറോക്ക് : ജനങ്ങളുടെ ജീവന് ഭീഷണിയായി നഗരസഭയുടെ ബസ്‌സ്റ്റാൻഡിൽ കോൺക്രീറ്റ് പാളികൾ തുടർച്ചയായി വീണിട്ടും യു.ഡി.എഫ്. ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലായെന്നാരോപിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ ഹെൽെമറ്റ് ധരിച്ച് ബസ്‌സ്റ്റാൻഡിനുള്ളിൽ പ്രതിഷേധ ധർണ നടത്തി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ചും സംഘടിപ്പിച്ചു. ബഹുജന പ്രതിഷേധ ധർണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
വിജയകുമാർ പൂതേരി അധ്യക്ഷനായി. എൽ.ഡി.എഫ്. ബേപ്പൂർ മണ്ഡലം കൺവീനർ ടി. രാധാഗോപി, എൽ.ഡി.എഫ്. മുനിസിപ്പൽ കൺവീനർ സി. ഷിജു, കെ.ടി. മുരളീധരൻ, എം.എം. മുസ്തഫ, എം. സമീഷ്, കെ. ബി.ഷ, യു. സുധർമ, കൗൺസിലർമാരായ എം. വിജയൻ, പ്രകാശ് കറുത്തേടത്ത്, കെ. കമറുലൈല തുടങ്ങിയവർ സംസാരിച്ചു.





