
ആയഞ്ചേരി : കഴിഞ്ഞദിവസം ആയഞ്ചേരി തറോപ്പൊയിൽ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും തറോപ്പൊയിൽ ചേമ്പറ്റ കുഞ്ഞമ്മദ് ഹാജിയുടെ വീട് പൂർണമായും തകർന്നു. വീട്ടുകാർ പുറത്തായതിനാൽ വൻദുരന്തം ഒഴിവായി.
കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുല്ല, വാർഡംഗം വിനീത് കുമാർ, ഷഫീഖ് തറോപ്പൊയിൽ, ഭരതൻ, എ.കെ. ഷാജി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.





