Kannur

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; വയോധികന് കടിയേറ്റു

Please complete the required fields.




കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. പാനൂർ ബസ്സ്റ്റാൻ്റിൽ വച്ച് വയോധികന് തെരുവ് നായയുടെ കടിയേറ്റു. പാനൂർ ബസ്റ്റാൻഡിൽ വച്ച് അണിയാരം ശിവക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിലെ മോഹനന് (63)നാണ് തെരുവ് നായയുടെ കടിയേറ്റത്.

ബസ് സ്റ്റാൻഡിലെ തെക്ക് വശത്തെ മിൽമ ബൂത്തിൽ നിന്ന് പലഹാരം വാങ്ങാൻ പോയ മോഹനൻ അവിടെനിന്നും തിരിക്കുന്നതിനിടെയാണ് കടിയേറ്റത്. മകളോടൊപ്പം പലഹാരം വാങ്ങാൻ എത്തിയതായിരുന്നു മോഹനൻ .മോഹനന്റെ തുടയ്ക്കാണ് കടിയേറ്റത്.

നായ തുള്ളി കടിക്കുകയായിരുന്നു.മൂന്നു നായകൾ ഒരുമിച്ചാണ് മോഹനന് നേരെ പാഞ്ഞടുത്തത്. പരിക്കേറ്റ മോഹനനെ പാനൂർ ഗവ: ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടയിൽ ആഴത്തിൽ മുറിവേറ്റിരുന്നു.മോഹനൻ നഗരസഭയിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button