
മാന്നാർ: കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് ഗുരുതര പരിക്ക് . കാർ ഡ്രൈവർ ചെറുകോൽ മണപ്പള്ളിൽ ജോൺവിളയിൽ ആഫിഖ് ജോൺ(26), സഹയാത്രികരായ കോട്ടയം കാരാപ്പുഴ ലീല വിളയിൽ റയാൻ റെജി (26), ചെറുകോൽ മുണ്ടപ്പള്ളിൽ അമൽകൃഷ്ണ (23) എന്നിവർക്കാണ് പരിക്കേറ്റത്.
മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ ചെറുകോൽ ശാന്തിവനം ജംഗ്ഷന് സമീപം പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. കാർ പൂർണ്ണമായും തകർന്നു . അതുപോലെ ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. മാവേലിക്കര അഗ്നിശമന സേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തി കാറിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിആശുപത്രിയിലെത്തിക്കുകയും, കാറും റോഡിലേക്ക് വീണ മരവും റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു .
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജി.സുനിൽ കുമാർ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ കെ.ശരത്, എസ്.അനീഷ്, ബി.അർജ്ജുൻ ചന്ദ്ര, അരുൺ ജി.നാഥ്, പ്രമോദ് കുമാർ, എം.കെ സുനിൽ കുമാർ, കെ.പി പുഷ്പരാജൻ, അബ്ബാസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





