
ആലപ്പുഴ: ആലപ്പുഴയിൽ 22 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം( സല്ലു-32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്(24), ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ (സോനു) എന്നിവരാണ് പിടിയിലായത്.
പ്രതികൾ രണ്ട് വർഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയായിരുന്നു. ചെറുപ്പക്കാർക്ക് ഉൾപ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്നാണ് പറയുന്നത് . ചേർത്തല, മുഹമ്മ, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.





