Kozhikode

കാറിൽ കടത്തിയ 1200 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി 2 പേർ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : കാറിൽ കടത്തിയ 1200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പി.എം.ഷംസീർ (32), വയലിൽ വീട്ടിൽ അൽത്താഫ് (32) എന്നിവരെയാണ് ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. 3 ചാക്കുകളിലായി കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചതായിരുന്നു. മംഗളൂരുവിൽനിന്നാണ് ഇവ എത്തിക്കുന്നതെന്ന് ഷംസീർ  മൊഴി നൽകി.

വൈകിട്ട് മൂന്നോടെ കുനിങ്ങാട്  ടൗണിൽ പ്രതികൾ സഞ്ചരിച്ച കാർ തടഞ്ഞു പരിശോധിക്കുകയായിരുന്നു. നാദാപുരം, കല്ലാച്ചി , പുറമേരി, കക്കട്ട്, വില്യാപ്പള്ളി, വടകര ഭാഗങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ലതീഷ് , സദാനന്ദൻ വള്ളിൽ, കെ.പി.അനിൽകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button