Kozhikode

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയ്ക്ക് മകന്റെ ക്രൂരമർദ്ദനമെന്ന് പരാതി

Please complete the required fields.




നാദാപുരം: കറൻ്റ് ബിൽ അടയ്ക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മയ്ക്ക് മകന്റെ മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇരിങ്ങണ്ണൂർ സ്വദേശി യാസിറിനെതിരെയാണ് മാതാവ് സുഹറയുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തത്.

കറൻ്റ് ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസിൽ നിന്ന് യാസിറിന് ഫോൺ കോൾ വന്നിരുന്നു. ഇത് തനിക്ക് വലിയ അപമാനമായി തോന്നിയതിനെ തുടർന്ന് വീട്ടിലെത്തിയ യാസിർ മാതാവിനോട് വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി നാദാപുരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button