Kollam

തൂഫാൻ പരമ തട്ടിപ്പ്, ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ആർ ശ്രീലേഖ; രാഷ്ട്രീയ താല്പര്യം വച്ചു കൊണ്ടുള്ള പ്രതികരണമെന്ന് രമേശ് ചെന്നിത്തല

Please complete the required fields.




കൊല്ലം: ലഹരിക്കെതിരായ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. തൂഫാൻ പരമ തട്ടിപ്പാണെന്ന് പൊലീസുകാരിയായിരുന്ന തനിക്ക് അറിയാമെന്ന് ആർ ശ്രീലേഖ പറഞ്ഞു. ‌ ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രം​ഗത്തെത്തി. ആർ ശ്രീലേഖയ്ക്ക് ഇതെന്തു പറ്റിയെന്നും കേരളത്തിലെ ജനങ്ങൾ മുഴുവൻ തൂഫാൻ നടപടികളെ പിന്തുണയ്ക്കുന്നെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇത്രയും കേസുകൾ പിടിച്ചു എന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം കാണുന്നത് ഈ പോലീസ് സ്റ്റേഷനിലെ കഞ്ചാവ് കാണുന്നില്ല അടുത്ത പോലീസ് സ്റ്റേഷനിലെ കഞ്ചാവ് കാണുന്നില്ല എന്ന വാർത്തകളാണ്. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന സാധനങ്ങളാണ് പിടിച്ചു എന്ന് പറഞ്ഞ് നമ്മളെ വിഡ്ഢികളാക്കുന്നതെന്നായിരുന്നു ആർ ശ്രീലേഖയുടെ പരാമർശം. ഒരു പൊലീസുകാരിയായിരുന്നു തനിക്ക് അതറിയാമെന്നും അവർ പറഞ്ഞിരുന്നു.

ഉന്നത പദവിയിൽ ഇരുന്ന ഒരു വ്യക്തിയാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. തൂഫാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടത്തെ ജനങ്ങൾക്ക് അറിയാമെന്നും അദേഹം കൂട്ടിച്ചേർത്തു. കൂടാതെ ‌‌രാഹുൽ ഗാന്ധിയ്ക്കെതിരെ ശ്രീലേഖ നടത്തിയ അധിക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീലേഖക്ക് എതിരായ യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അദേഹം വ്യക്തമാക്കി.

Related Articles

Back to top button