Thiruvananthapuram

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

Please complete the required fields.




തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ, മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് കേസെടുത്തത്.
ആതിര വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എഫ്ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.

ഡൽഹി കൊണാട്ട് പ്ളേസിൽ നടന്ന സംഭവത്തിലാണ് കേരളത്തിൽ കേസ് എടുത്തിരിക്കുന്നത്. എൻഎസ്‌യു മിന്നൽ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസ് വാനിലും സ്റ്റേഷനിലും ക്രൂരമായി മർദ്ദിച്ചു, വനിതാ പൊലീസുകാർ റോഡിലൂടെ വലിച്ചിഴച്ചു, പൊലീസ് സ്റ്റേഷനിലെ ബേസ്മെന്റിൽ എത്തിച്ചു കരണത്ത് മാറി മാറി അടിച്ചു, കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.

വനിതാ പൊലീസുകാർ ഇല്ലാത്തത് ചോദ്യം ചെയ്തതിനെത്തുടർന്ന് മൂന്ന് വനിതാ പൊലീസുകാർ വാനിൽ കയറി റോഡിലേക്ക് വലിച്ചിഴച്ചതായും സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും ആതിര ആരോപിച്ചിരുന്നു. മർദനത്തെ തുടർന്ന് ആതിരയുടെ വലത് ചെവിയുടെ കേൾവിശക്തി താൽക്കാലികമായി നഷ്ടപ്പെടുകയും ചുണ്ട് പൊട്ടി ചോര വരികയും ചെയ്തെന്ന് ആതിര പറഞ്ഞു. ഡൽഹിയിലെ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ ആതിര ചികിത്സ തേടിയിരുന്നു.

Related Articles

Back to top button