Palakkad

ഫോണില്‍ സംസാരിച്ചുനില്‍ക്കെ അപകടം; ബൈക്കിന് മുകളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

Please complete the required fields.




പാലക്കാട്: റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. അമിതവേഗതയിൽ എത്തിയ ഓട്ടോ റോഡിലെ വളവിൽ വെച്ച് നിയന്ത്രണം വിടുകയായിരുന്നു.

റോഡരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കാഞ്ഞിരംകുളം സ്വദേശികളായ നാലംഗ കുടുംബത്തിന് മുകളിലേക്കാണ് ഓട്ടോ മറിഞ്ഞത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പുല്ലിക്കുളത്ത് വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം നടന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയിലെത്തിയ ഓട്ടോ വളവിൽ പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികരുടെ മേൽ മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്ത് ഉടൻ തന്നെ ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മറിഞ്ഞ ഓട്ടോയുടെ അടിയിൽപെട്ടവരെ പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button