Kozhikode

കോഴിക്കോട് അത്തോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

Please complete the required fields.




കോഴിക്കോട്: അത്തോളി സംസ്ഥാനപാത കൊടക്കല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഉള്ള്യേരി സ്വദേശിയായ യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും, ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൊടക്കല്ല് വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

Back to top button