Kozhikode

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

Please complete the required fields.




കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസിലും അക്വാട്ടിക്സിലും ആധിപത്യത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി മലപ്പുറവും പാലക്കാടും തമ്മിൽ പോരാട്ടം. ഇന്ന് നടക്കുന്നത് 15 ഫൈനലുകൾ. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും..

കായികമേള ലാസ്റ്റ് ലാപ്പിൽ എത്തുമ്പോൾ അത്‌ലറ്റിക്സ് കിരീടത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. 96ൽ 81 മത്സരങ്ങൾ അവസാനിച്ചപ്പോൾ 168 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം മുന്നിൽ. രണ്ടാമതുള്ള പാലക്കാടിനേക്കാൾ 40 പോയിന്റിന്റെ ലീഡ്. പാലക്കാടിന് 128 പോയിന്റാണുള്ളത്. അവസാന ദിവസം 15 ഇവന്റുകൾ ബാക്കിയുള്ളതിനാൽ ക്ലൈമാക്സ് അപ്രവചനീയമായി തുടരുകയാണ്.

ഗെയിംസ് വിഭാഗത്തിൽ തിരുവനന്തപുരം 1310 പോയിന്റുമായാണ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. സ്കൂളുകളിൽ സെന്റ് ജോസഫ് എച്ച്എസ്എസ് തിരുവനന്തപുരമാണ് ചാമ്പ്യന്മാർ. 2000 പോയിന്റ് പിന്നിട്ട തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

Related Articles

Back to top button