Ernakulam

പെരുമ്പാവൂരിൽ മോഷണത്തിനായി കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

Please complete the required fields.




കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. അയൽവീട്ടിൽ പോയി മടങ്ങി വന്ന യുവതിയെ വീട്ടിലെത്തിയ അക്രമി പിന്തുടരുകയായിരുന്നു.

മോഷണത്തിനായെത്തിയ പ്രതി, യുവതി വീടിനുള്ളിൽ കയറിയ ഉടൻ പിന്നാലെ അകത്ത് കടന്ന് വാതിൽ കുറ്റിയിടുകയും ലൈംഗികാക്രമണത്തിന് മുതിരുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിന് പിന്നാലെ അക്രമി ഒളിവിൽ പോയിരിക്കുകയാണ്. പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Back to top button