Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകനെ ഉഡുപ്പിയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകൻ രാജീവൻ മാസ്റ്ററെ ഉഡുപ്പിയിൽ കണ്ടെത്തി. ചേനോളി പുത്തനെടുത്ത് സ്വദേശിയായ ഇദ്ദേഹത്തെ ജൂലൈ ആറ് തിങ്കളാഴ്ച മുതലാണ് കാണാതായത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ വീട്ടിൽ നിന്ന് പുറപ്പെട്ട അധ്യാപകൻ പിന്നീട് തിരിച്ചെത്തിയിരുന്നില്ല.

ഇദ്ദേഹം കൊല്ലൂർ മൂകാംബിക ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉഡുപ്പിയിൽ വെച്ച് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ബന്ധുക്കൾക്ക് ഇദ്ദേഹത്തെ കണ്ടെത്തിയ വിവരം ലഭിച്ചത്.അധ്യാപകനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കുടുംബവും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് രാജീവൻ മാസ്റ്ററെ സുരക്ഷിതമായി കണ്ടെത്താനായത്.

Related Articles

Back to top button