Kozhikode

കോഴിക്കോട് മൂടാടിയിൽ ബൈക്ക് ഡിവൈഡറിലിടിച്ച്‌ വീണ്ടും അപകടം; നാട്ടുകാരുടെ സുരക്ഷാ ആവശ്യം ശക്തം, ജൂലൈയിൽ മൂന്ന് അപകടങ്ങൾ

Please complete the required fields.




കോഴിക്കോട്: ദേശീയപാതയിൽ മൂടാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരം 6.45-ഓടെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഈ മേഖലയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ജൂലൈ അഞ്ചിനും എട്ടിനും ഇടയിൽ മാത്രം മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ തടയാൻ അടിയന്തരമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button