Kozhikode

കോഴിക്കോട്ട് നിപ ബാധിതന്റെ നില ഗുരുതരം, സമ്പർക്കപ്പട്ടികയിൽ 77 പേർ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

Please complete the required fields.




കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജില്ലയിൽ നി​പ സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. 43​കാ​ര​നാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐസൊലേഷൻ വാഡിൽ ചികിത്സയിലാണ്.

രോഗിയുടെ സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ല്‍ നി​ല​വി​ല്‍ 77 പേ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 58 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും 14 പേ​ര്‍ കു​ടും​ബാം​ഗ​ങ്ങ​ളും അ​ഞ്ചു​പേ​ര്‍ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​മാ​ണ്. ഇ​വ​രി​ല്‍ ആ​ര്‍ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.

സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ലെ ര​ണ്ടു​പേ​ര്‍ ഹൈ​യ​സ്റ്റ് റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 13 പേ​ര്‍ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 62 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും ആ​ണു​ള്ള​ത്. ഇ​തി​ല്‍ ഹൈ​യ​സ്റ്റ്, ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട എ​ല്ലാ​വ​രും ക്വാ​റ​ന്റീ​നി​ലാ​ണ്. രോ​ഗ​ബാ​ധി​ത​ന്റെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

ഫീ​ല്‍ഡു​ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ര്‍.​ആ​ര്‍.​ടി യോ​ഗം ചേ​ര്‍ന്നു. പി.​പി.​ഇ കി​റ്റ്, ഗ്ലൗ​സ്, മാ​സ്‌​ക് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി. മു​ന്‍ക​രു​ത​ലാ​യി മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button