Kozhikode

കാറ്റിലും മഴയിലും താലൂക്ക് ആശുപത്രിവളപ്പിലെ മരം കടപുഴകി വീണു

Please complete the required fields.




താമരശ്ശേരി : നൂറുകണക്കിനാളുകൾ പ്രതിദിനം ചികിത്സതേടിയെത്തുന്ന താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിവളപ്പിലെ വൻമരം ശക്തമായ കാറ്റിനും മഴയ്ക്കുമിടെ കടപുഴകി വീണു. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടപരിസരത്തേക്കാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മരം വീണത്. ആശുപത്രിയിലേക്ക് ആളുകൾ നടന്നുപോവുകയും ആംബുലൻസുകൾ പതിവായി നിർത്തിയിടുകയും ചെയ്ത ഭാഗത്തേക്കാണ് മരത്തിന്റെ ചില്ലകളടങ്ങിയ തലഭാഗം പതിച്ചത്.

ഈ സമയം ആ ഭാഗത്ത് ആളുകളോ, വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ ആളപായവും ദുരന്തവും ഒഴിവായി. മരം വീഴുന്നതിന് അല്പസമയം മുൻപുവരെ അത്യാഹിതവിഭാഗത്തിന് മുന്നിൽ ഉണ്ടായിരുന്നവർ മഴപെയ്തസമയത്ത് കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറിനിന്നിരുന്നു. മുക്കം അഗ്നിക്ഷാസേനയും വിവിധ സന്നദ്ധസംഘടനാ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്നാണ് മരം മുറിച്ചുമാറ്റി വൈകീട്ട് ആറരയോടെ ഗതാഗതതടസ്സം നീക്കിയത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് താമരശ്ശേരി മേഖലയിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു.

Related Articles

Back to top button