India

രാജ്യതലസ്ഥാനത്ത് ഉഷ്ണതരംഗം തീവ്രമാകുന്നു; ദില്ലിയിൽ 46 ഡിഗ്രി ചൂട്, ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

Please complete the required fields.




ദില്ലി: കടുത്ത വേനലിൽ വെന്തുരുകി രാജ്യതലസ്ഥാനം. ചൊവ്വാഴ്ച ദില്ലിയിൽ രേഖപ്പെടുത്തിയത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 46 ഡിഗ്രി സെൽഷ്യസാണ്.സാധാരണ ഈ സമയത്ത് അനുഭവപ്പെടാറുള്ളതിനേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണിത്. വരും ദിവസങ്ങളിലും ചൂട് സമാനമായ രീതിയിൽ തുടരുമെന്ന പ്രവചനങ്ങളെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 25 വരെ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. സാധാരണ നിലയിൽ നിന്നും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുകയും, ചൂടിന്റെ അളവ് 4.5 മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

നിലവിൽ ദില്ലിയിലെ അന്തരീക്ഷം ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബുധനാഴ്ചയും നഗരത്തിൽ കടുത്ത ചൂട് തുടരുമെന്നും ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
വരും ദിവസങ്ങളിൽ ചൂട് കൂടുതൽ തീവ്രമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Back to top button