ചെന്നിത്തലക്ക് പമ്പ, കെ.മുരളീധരന് സാനഡു; മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കുമുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി. ഗവർണറുടെ ഉത്തരവിൻപ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരി കൃഷ്ണൻ എം.എസ്. ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദൻകോട്ടെ ‘ക്ലിഫ് ഹൗസ്’ ഔദ്യോഗിക വസതിയായി അനുവദിച്ചു. മറ്റ് മന്ത്രിമാരായ രമേശ് ചെന്നിത്തല (പമ്പ), സണ്ണി ജോസഫ് (അശോക), കെ.എ. തുളസി (പ്രശാന്ത്), എൻ. ഷംസുദ്ദീൻ (നെസ്റ്റ്), കെ.എം. ഷാജി (പൗർണമി), മോൻസ് ജോസഫ് (പെരിയാർ), ഷിബു ബേബി ജോൺ (എസ്സെൻഡീൻ) എന്നിവർക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വിവിധ ബംഗ്ലാവുകളാണ് ലഭിച്ചിരിക്കുന്നത്.
മറ്റ് മന്ത്രിമാരുടെ വസതികൾ
കെ.മുരളീധരൻ- സാനഡു, വഴുതക്കാട്, പി.കെ. കുഞ്ഞാലിക്കുട്ടി- ലിന്ദഹേഴ്സ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്ദൻകോട്, എ.പി. അനിൽകുമാർ- കാവേരി, പാളയം, പി.സി വിഷ്ണുനാഥ്- നിള, പാളയം,റോജി എം. ജോൺ- ഗ്രേസ്, പാളയം,ടി. സിദ്ദിഖ്- ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം, എം. ലിജു- അജന്ത, കേരള ലോക് ഭവന് എതിർവശം, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, വഴുതക്കാട്, ഒ.ജെ. ജനീഷ്- മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, വി.ഇ. അബ്ദുൾ ഗഫൂർ- കവടിയാർ ഹൗസ്, വെള്ളയമ്പലം,പി.കെ. ബഷീർ- ഉഷസ്, നന്ദൻകോട്, സി.പി. ജോൺ- റോസ് ഹൗസ്, വഴുതക്കാട്




