Thiruvananthapuram

പള്ളിയിലേക്കുള്ള യാത്രയിൽ നാലംഗ കുടുംബത്തെ കാത്തിരുന്നത് ദുരന്തം; അമ്മയും ഒരുവയസ്സുകാരൻ മകനും മരിച്ചു, അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Please complete the required fields.




തിരുവനന്തപുരം : പൂന്തുറയിൽ കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായ അമ്മയും കുഞ്ഞും മരിച്ചു. പൂന്തുറ ആലുകാട് ടി.സി.69/2179 കുന്നിൽവീട്ടിൽ അഞ്ജലി (24), ഒരുവയസ്സുള്ള മകൻ ആഷിക് എന്നിവരാണ് മരിച്ചത്.

വെട്ടുകാട് പള്ളിയിലേക്ക് ഭർത്താവും മക്കളുമൊത്ത് പോകുന്നതിനിടെയായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ അഞ്ജലി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആഷിക്കും പിന്നാലെ മരിച്ചു.നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ അഞ്ജലിയുടെ ഭർത്താവ് പ്രശാന്ത് (26) ഇപ്പോഴും ചികിത്സയിലാണ്. നാലുവയസ്സുകാരി മകൾ കൃതികയ്ക്കു തലയ്ക്കു പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

കഴിഞ്ഞ 13-ന് വൈകീട്ട് 6.30-ഓടെ ശംഖുംമുഖം ഓൾ സെയ്ന്റ്സ് റോഡിൽ പഴയ ജി.വി.രാജാ സ്‌കൂളിനു സമീപമായിരുന്നു അപകടം. ശംഖുംമുഖം ഭാഗത്തുനിന്ന് വെട്ടുകാട് പള്ളിയിലേക്കു പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുടുംബത്തിന്റെ സ്‌കൂട്ടറിനെ, ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന തമിഴ്നാട് സ്വദേശിയുടെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറോടെ നാലുപേരും റോഡിൽ തെറിച്ചുവീണു. പിന്നിലിരുന്ന അഞ്ജലിയുടെ തലയ്ക്കും മുഖത്തുമായിരുന്നു ഗുരുതര പരിക്ക്. അപകടത്തിനിടയാക്കിയ കാർ നിർത്താതെപോയതായും റിപ്പോർട്ടുണ്ട്. വലിയതുറ പോലീസ് കേസെടുത്തു.

Related Articles

Back to top button