Ernakulam

ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്തത് പിടിച്ചില്ല..: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ സദാചാര ആക്രമണം

Please complete the required fields.




എറണാകുളം : എറണാകുളം തിരുവാണിയൂരിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അതിക്രൂരമായ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദ്ദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു.

പെൺകുട്ടി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൺ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്. തുടർന്നാണ് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്ത് അടിക്കുകും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.കേസെടുത്തതല്ലാതെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഒരു ഓട്ടോറിക്ഷ എത്തിയപ്പോൾ അയാളെ സദാചാര സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പുത്തൻകുരിശ് സംഭവത്തിൽ പൊലീസ് 9 പേർക്കെതിരെ കേസെടുത്തു. മണിക്കുട്ടൻ, ബിബിൻ, ബേബി മറ്റ് കണ്ടാൽ അറിയാവുന്ന ആറു പേർക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Back to top button