ഇടുക്കി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.ഇടുക്കി ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല.