Wayanad

‘ആദ്യ ഘട്ടത്തിൽ 10 കുടുംബങ്ങൾക്ക് വീട്’; വയനാട് ദുരന്തത്തിൽപെട്ടവർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്

Please complete the required fields.




കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസിഡന്റ്‌ എൻ അരുണും അറിയിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചൂരൽമലയിലെത്തി. ആർമി ബെയ്‌ലി പാലം നിർമ്മിക്കുന്ന മേഖലയിലെത്തി സ്ഥിഗതികൾ വിലയിരുത്തി. ആർമിയുമായി സംസാരിച്ചു.

താൽക്കാലിക പാലത്തിലൂടെ പുഴ മുറിച്ചുകടന്ന് അപ്പുറത്ത് എത്തി. ടി സിദ്ദിക്ക് എംഎൽഎ കാര്യങ്ങൾ വിശദീകരിച്ചു. പിന്നീട് ഇരുവരും ചൂരൽ മലയിൽ നിന്ന് മടങ്ങി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസം എന്താണെന്ന് തടസം ഉന്നയിച്ചവർ പറയട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത ഭൂമി സന്ദർശിച്ച മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മടങ്ങി.

Related Articles

Back to top button