Palakkad

ലോറി തടഞ്ഞ് 50 പോത്തുകളെ കടത്തി; സിനിമാ സ്റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്

Please complete the required fields.




പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വാഹനം തടഞ്ഞ് പോത്തുകളെ കവർന്ന സംഘം പിടിയിൽ. ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ മറ്റൊരു സ്ഥലത്ത് ഇറക്കുകയായിരുന്നു.ലോറി ജീവനക്കാരെയും കവർച്ചാ സംഘം തട്ടിക്കൊണ്ടുപോയി മറ്റൊരിടത്ത് ഇറക്കി വിട്ടു. സിനിമാ സ്റ്റൈലിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ച നാലു മണിയോടെയാണ് സംഭവം .

വിശാഖപട്ടണത്ത് നിന്നും കായംകുളത്തേക്ക് പോത്തുകളുമായി പോയ ലോറി തടഞ്ഞാണ് കവർച്ച നടത്തിയത് . ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ലോറി എത്തിയപ്പോൾ കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘം ലോറി തടഞ്ഞ് നിർത്തി.ലോറിയിൽ ഉണ്ടായിരുന്ന അൻപതോളം പോത്തുകളുമായി ഒരു സംഘം പോയി . 4 കിലോമീറ്റർ അപ്പുറത്തുള്ള വേങ്ങശ്ശേരിയിൽ പോത്തുകളെ ഇറക്കി .പിന്നീട് ദേശീയപാതയിൽ ലോറി കൊണ്ടുവന്ന് നിർത്തി. ലോറിയിലുണ്ടായിരുന്ന വിശാഖപട്ടണം സ്വദേശികളായ ഡ്രൈവറെയും ക്ലീനറെയും 4 മണിക്കൂറോളം വടക്കഞ്ചേരി ടൗണിലൂടെ കറക്കിയ ശേഷം റോഡില്‍ ഇറക്കിവിട്ടു.

ഇവരുടെ ഫോണുകൾ തട്ടിപ്പ് സംഘം കവർന്നു. ലോറി ഉടമയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പത്ത് പേർ കവർച്ച സംഘത്തിൽ ഉണ്ടായിരുന്നതായി ലോറി ജീവനക്കാർ പൊലീസിന് മൊഴി നൽകി.ചീരക്കുഴി സ്വദേശികളായ ഷമീർ , ഷജീർ എന്നിവരാണ് പൊലീസ് പിടിയിലായത് . മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇറച്ചി വിൽപ്പന നടത്തുന്നവരാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

Related Articles

Back to top button