Kozhikode

തണ്ണീർപന്തൽ – മാവിളിക്കടവ് റോഡിൽ 50 മീറ്ററിൽ ആറിടത്ത് പൈപ്പ് പൊട്ടൽ

Please complete the required fields.




കോഴിക്കോട്: തണ്ണീർപന്തൽ – മാവിളിക്കടവ് റോഡിൽ ചാലാക്കുഴിയിൽ ഭാഗത്ത് 50 മീറ്ററിൽ ആറിടത്ത് പൈപ്പ് പൊട്ടൽ. ഓരോ സ്ഥലത്തു പൊട്ടുമ്പോഴും വൈകാതെ ചോർച്ച അടയ്ക്കുന്നുണ്ട്. ഇങ്ങനെ അഞ്ചിടത്ത് പൊട്ടിയ പൈപ്പുകൾ ഇതിനകം അടച്ചു. കഴിഞ്ഞ ദിവസമാണ് ഇതിനു സമീപത്ത് ആറാമത്തെ പൈപ്പ് പൊട്ടൽ. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അതിനു സമീപത്തായി റോഡും തകരുന്നുണ്ട്. മിക്സ്ഡ് സീൽ സർഫസിങ് (എംഎസ്എസ്) ചെയ്തു ഗതാഗത യോഗ്യമാക്കിയ റോഡാണിത്. 

ഇന്നലെ പൈപ്പ് പൊട്ടിയ ഭാഗത്ത് രണ്ടിടത്താണ് റോഡ് തകർന്നിരിക്കുന്നത്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അതു നന്നാക്കുന്നതിനു 12,000 മുതൽ 15,000 രൂപ വരെയാണ് ചെലവു വരുന്നത്. ഇതിനു പുറമേ ശുദ്ധീകരിച്ച ആയിരക്കണക്കിനു ലീറ്റർ വെള്ളമാണ് റോഡിലൂടെ പരന്നൊഴുകി സമീപത്തെ ഓടയിലേക്കു പോകുന്നത്. വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും പതിവാണ്. 

Related Articles

Leave a Reply

Back to top button