Kozhikode

പള്ളിപ്പുറം-വാടിക്കൽ ടൗൺ മുസ്ലിം ലീഗ് ഓഫിസിനു ഫണ്ട് കൈമാറി

Please complete the required fields.




താമരശ്ശേരി പള്ളിപ്പുറം – വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ ഉദ്ഘാടനം നടക്കാനിരിക്കുന്ന ഓഫിസിലേക്കുള്ള ഫർണീചറുകൾക്ക് റാസൽഖൈമ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയ തുക സയ്യിദ് അഷ്റഫ് തങ്ങൾ തച്ചം പൊയിൽ മുസ്ലിം ലീഗ് കാരണവർ കെ.കെ അബ്ദുറഹിമാൻ ഹാജിക്ക് കൈമാറി.


ബഹറൈൻ കെ.എം.സി സി കൊടുവള്ളി മണ്ഡലം കമ്മറ്റിയുടെ ഫണ്ട് പ്രസിഡണ്ട് ഷാജഹാൻ പരപ്പൻ പൊയിലിൽ നിന്നും ടൗൺ കമ്മറ്റി സെക്രട്ടറി നാസർ ബാവി ഏറ്റുവാങ്ങി. റഹീം കെ.പി, വി.നൗഫീഖ്, കെ.കെ അബ്ദുള്ള ഹാജി, സി. വേലായുധൻ തുടങ്ങിയ ടൗൺ കമ്മറ്റി ഭാരവാഹികളും കെ.പി അൻസാർ ബഹറൈൻ, നദീർ അലി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button