Palakkad

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അച്ഛന് പിന്നാലെ മകള്‍ക്കും ദാരുണാന്ത്യം

Please complete the required fields.




പാലക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനന്‍ (50), മകള്‍ വർഷ (22) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വര്‍ഷ വൈകീട്ട് 6.30 ഓടെയാണ് മരിച്ചത്.

മണ്ണാർക്കാട് കരിമ്പ മാച്ചാം തോട് വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക്, മോഹനനും മകള്‍ വര്‍ഷയും സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകടത്തിൽ ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്ണുവിനും പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button