Palakkad

മങ്കരയിൽ വൻ പുകയില ഉൽപ്പന്ന വേട്ട;വാഹനം പിടികൂടി

Please complete the required fields.




പാലക്കാട്: മങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ മാങ്കുർശ്ശിയിൽ വച്ച് വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടി. ഇന്ന് (11.06.2026) പുലർച്ചെ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും മങ്കര പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പാൻ മസാല കടത്തുകയായിരുന്ന വാഹനം പിടികൂടിയത്.

പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന KL 70 H 3009 നമ്പർ ബൊലേറോ മാക്സ് (Bolero Maxx) പിക്കപ്പ് വാനാണ് പരിശോധനയിൽ കുടുങ്ങിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ വാഹനം നിർത്തിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥരും നൈറ്റ് പെട്രോളിംഗിലുണ്ടായിരുന്ന മങ്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ പാൻ മസാല ശേഖരം കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് മങ്കര പോലീസ് സബ് ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.പിടിച്ചെടുത്ത ചാക്കുകളുടെ എണ്ണവും അതിനുള്ളിലെ പാൻ മസാല പാക്കറ്റുകളുടെ കൃത്യമായ അളവും തിട്ടപ്പെടുത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Articles

Back to top button