Kozhikode
കോഴിക്കോട് ജീപ്പിന് പിന്നിൽ തൂങ്ങിനിന്ന് വിദ്യാർഥികളുടെ അപകട യാത്ര; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വിദ്യാർഥികൾ അപകടകരമായ രീതിയിൽ ജീപ്പിനു പിന്നിൽ തൂങ്ങിനിന്നു യാത്ര ചെയ്ത സംഭവത്തിൽ ജീപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് എടച്ചേരിയിലാണ് ഒരു കൂട്ടം വിദ്യാർഥികൾ ജീപ്പിനു പിന്നിൽ തൂങ്ങിനിന്ന് അപകടകരമായി യാത്ര ചെയ്തത്. ഈ മാസം 19നു നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.