Palakkad

വസ്ത്രനിർമ്മാണ ശാലയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചു;15 തൊഴിലാളികൾ ആശുപത്രിയിയിൽ

Please complete the required fields.




പാലക്കാട്: ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികൾ ആശുപത്രിയിൽ. പാലക്കാട് കഞ്ചിക്കോട് ഉള്ള സ്വകാര്യ വസ്ത്ര നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കമ്പനി അടയ്ക്കാൻ നിർദ്ദേശം നൽകിയെന്ന് കസബ പോലീസ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന അഗസ്ത്യൻ ടെക്സ്റ്റൈൽ കളഴ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഥാപനത്തിൽ വിഷ പുക ചോർന്നത്. ഇതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട 10 തൊഴിലാളികളെ യാക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ പ്രശ്നം കാരണം ഇന്നലെ മറ്റു രണ്ടുപേരെയും. ഇന്ന് രാവിലെ എട്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൈയിങ് യൂണിറ്റിൽ നിന്നുള്ള മലിനജലം ഒഴുകുന്ന ഓവു ചാലിൽ നിന്നുമാണ് വാതകമുയർന്നതെന്ന് സ്ഥാപന അധികൃതർ പറയുന്നു.

15 പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്. ഇതിൽ മൂന്നുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കമ്പനി അടയ്ക്കാൻ നിർദ്ദേശം നൽകിയതായി കസബ പോലീസ് അറിയിച്ചു.

Related Articles

Back to top button