Ernakulam

വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; 20കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

Please complete the required fields.




കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിൽനിന്നുള്ള ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

ഇവർക്കാണ് പരിക്കേറ്റത്. വിനോദ യാത്ര സംഘമാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ 2.15നാണ് അപകടമുണ്ടായത്. 38 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിൻറെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു.

മൂന്നാറിൽനിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂർ സിംഗ്നൽ ജംങ്ഷനിൽ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയും കൂട്ടിയിടിച്ച ബസ് മറിഞ്ഞു. പരിക്കേറ്റ 20 പേരിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിനോദ യാത്ര പോകുന്നതിന് സംസ്ഥാനത്ത് വിലക്ക് നിലനിൽക്കെയാണ് അതിരാവിലെയുള്ള യാത്രക്കിടെ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button