Ernakulam

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് തിരഞ്ഞെടുപ്പ് ജനുവരിയില്‍; സിനഡ് ജനുവരി 8 മുതല്‍ 13 വരെ

Please complete the required fields.




കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് തിരഞ്ഞെടുപ്പ് ജനുവരിയില്‍. ജനുവരി 8 മുതല്‍ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തില്‍ ഇതിനുള്ള നടപടി തുടങ്ങും. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാകും പ്രഖ്യാപനവും സ്ഥാനാരോഹണവും. അനുയോജ്യനായ വ്യക്തിക്കുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കുന്ന കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. ഈ പദവിയില്‍ 12 വര്‍ഷം സഭയെ നയിച്ച അദ്ദേഹം സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചിരുന്നു. തീരുമാനം മാര്‍പാപ്പ അംഗീകരിച്ച സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞത്.

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സിറോ മലബാര്‍ സഭാ സിനഡ് തിരഞ്ഞെടുക്കും വരെ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചിരുന്നു.

Related Articles

Back to top button