Pathanamthitta

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്

Please complete the required fields.




പത്തനംതിട്ട: ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ മിനിബസാണ് പുലർച്ചെയോടെ ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ അപകടത്തിൽപെട്ടത്.

ദർശനം കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു തീർഥാടകർ. റോഡരികിലെ ഡിവൈഡറിലിടിച്ച ബസ് റോഡിന്‍റെ വശത്തേക്ക് മറിയുകയായിരുന്നു. ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കുണ്ട്. രണ്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ പെരുനാട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. 34 പേരാണ് ബസിലുണ്ടായിരുന്നത്.

Related Articles

Back to top button