World

മുറിയിൽ പൂട്ടിയിട്ട് മുൻ കാമുകിയുടെയും ഭർത്താവിന്റെയും ക്രൂരമർദ്ദനം; രക്ഷപ്പെടാൻ വഴിയില്ലാതെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

Please complete the required fields.




നോയിഡ: നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിൽ വീടിന്റെ മൂന്നാം നിലയിൽ നിന്നു വനിതാ സുഹൃത്തിനൊപ്പം താഴേക്ക് ചാടിയ യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണ, ഇവരുടെ ഭർത്താവ് ഹിതേഷ് റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചഞ്ചലിന്റെയും ഹിതേഷ് റാണയുടെയും വിവാഹത്തിന് ശേഷവും യുവാവ് ചഞ്ചലുമായി ബന്ധം തുടർന്നിരുന്നു. ഇതിൽ ക്ഷമാപണം നടത്താനായാണു യുവാവ് ചഞ്ചലിനെയും ഭർത്താവിനെയും കാണാനായി വനിതാ സുഹൃത്തിനൊപ്പം വീട്ടിലെത്തിയത്. സംസാരത്തിനിടെ തർക്കമുണ്ടാകുകയും ഹിതേഷ് റാണയും ഭാര്യയും യുവാവിനെ ആക്രമിക്കുകയും ചെയ്തെന്നാണു പൊലീസ് നൽകുന്ന വിവരം.

ഹോക്കി വടികൊണ്ട് മർദിച്ച ശേഷം യുവാവിനെയും യുവതിയെയും ഇരുവരും ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. മുറിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു യുവാവും യുവതിയും പുലർച്ചെ മൂന്നുമണിക്ക് എടുത്തുചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പരുക്കേറ്റ യുവതി ഡൽഹിയിൽ ചികിത്സയിലാണ്.

Related Articles

Back to top button