
തിരുവനന്തപുരം: താലൂക്കാശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് 10,000 രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശി മഹേഷാണ് (20) അറസ്റ്റിലായത്.
ഒരാഴ്ച മുമ്പ് പാറശ്ശാല താലൂക്കാശുപത്രിയില്‍ രോഗിയെ കാണാനായെത്തിയ പരശുവയ്ക്കല്‍ സ്വദേശിയായ സന്തോഷിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.
സ്വർണം പണയപ്പെടുത്തി ലഭിച്ച തുകയായിരുന്നു ഇത്. രോഗിയെ കണ്ടശേഷം അരമണിക്കൂറിനുള്ളില്‍ ഓട്ടോയിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്.
തുടര്‍ന്ന് പാറശ്ശാല പൊലീസില്‍ പരാതി നല്കി. സി.സി.ടി.വി പരിശോധന നടത്തിയ ശേഷമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും.





