Kasargod

കാസർഗോഡ് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രികനിൽ നിന്നും നാലു കിലോ കഞ്ചാവ് പിടികൂടി

Please complete the required fields.




കാസർഗോഡ് : അപകടത്തിൽപ്പെട്ട സ്‌കൂട്ടർയാത്രക്കാരനിൽ നിന്നും നാലു കിലോ കഞ്ചാവ് പിടികൂടി. കുഞ്ചത്തൂർ സ്വദേശി നിസാർ എന്ന മുഹമ്മദി (46)നെ അറസ്‌റ്റ്‌‌ ചെയ്‌തു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചേറ്റുകുണ്ടിലാണ് സംഭവം.

ബേക്കൽ ഇൻസ്‌പെക്‌ടർ വിപിൻ യു പിയുടെ നേതൃത്വത്തിൽ എസ് ഐ രജനീഷ് എം, എ എസ് ഐ ദിനേശ് രാജൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീർ ബാബു സിവിൽ പൊലീസ് ഓഫീസർമാരായ സരീഷ്, സജിൻ പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button