
ബാലുശ്ശേരി : മാഹിയിൽ നിന്ന് സ്ഥിരമായി ചെങ്കല്ല് ലോറിയിൽ വിദേശമദ്യം കൊണ്ടുവന്ന് വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. കണ്ണാടിപ്പൊയിൽ സ്വദേശി ചാമക്കാലയിൽ ഷാജിയെയാണ് (48) 20 കുപ്പി മദ്യവും ലോറിയും സഹിതം ബാലുശ്ശേരി എസ്.ഐ റഫീഖ് അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽനിന്ന് ലോറിയിൽ ചെങ്കല്ല് കയറ്റിവരുമ്പോൾ മാഹിയിൽനിന്ന് വാങ്ങുന്ന വിദേശ മദ്യക്കുപ്പികൾ കല്ലുകൾക്കിടയിൽ കയറ്റിയാണ് സ്ഥിരമായി എത്തിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





