
വടകര : പുതിയ ബസ് സ്റ്റാൻഡിനു സമീപം അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പയ്യോളി നിടിയചാലിൽ ജഗീഷിനെയാണ് (31) വടകര എസ്.ഐ സജീഷും സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അരയിൽ പൊതി കണ്ടെത്തിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
പരിശോധനയിൽ എസ്.ഐ പ്രകാശൻ, സീനിയർ സി.പി.ഒമാരായ വി.വി. ഷാജി, അനിൽ, സി.പി.ഒമാരായ ദീപക്, അഷറഫ്, നിതിൻ, നിഖിൽ, ശ്യാംലാൽ എന്നിവർ പങ്കെടുത്തു.





