Thrissur

മൂന്ന് രൂപയെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മുഖത്ത് മര്‍ദ്ദിച്ച് യാത്രക്കാരന്‍

Please complete the required fields.




തൃശ്ശൂർ : ചാലക്കുടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കൊരട്ടിയില്‍ നിന്നും ചാലക്കുടിയിലേക്ക് പോകുന്ന ബസിലാണ് സംഘര്‍ഷമുണ്ടായത്. നാലുകെട്ടിലാണ് സംഭവമുണ്ടായത്. 13 രൂപയായിരുന്നു യാത്ര ചെയ്യുന്ന ദൂരം കണക്കാക്കുമ്പോള്‍ യാത്രക്കാരന്‍ നല്‍കേണ്ട തുക.

എന്നാല്‍ തന്റെ കൈയില്‍ 10 രൂപയേ ഉള്ളൂവെന്നും അത് മാത്രമേ തരാനാകൂവെന്നും യാത്രക്കാരന്‍ വാശിപിടിച്ചൂ. ഇത് ചോദ്യം ചെയ്യുന്നതിനിടെ കണ്ടക്ടറായ ടിന്റോയ്ക്ക് മുഖത്ത് മര്‍ദനമേല്‍ക്കുകയായിരുന്നു. കണ്ടക്ടറുടെ വായില്‍ നിന്ന് രക്തം വരുന്ന സാഹചര്യവുമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കണ്ടക്ടറുടെ പരാതിയില്‍ ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button