Palakkad

നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിലായി

Please complete the required fields.




പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിലായി.അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് പാലക്കാട് ചിറ്റൂർ പോലീസ് പിടികൂടിയത്.

ഇവരിൽ നിന്നും ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പൊലീസ് കണ്ടെടുത്തു.

എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button