Malappuram

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞു ഹോട്ടലുകളിൽ പരിശോധന; യുവാവ് പിടിയിൽ

Please complete the required fields.




മലപ്പുറം: ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ കയറി പരിശോധന നടത്തിയ യുവാവിനെ ജീവനക്കാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. വ്യാഴാഴ്ച വൈകിട്ട് ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് സംഭവം നടന്നത് . എടപ്പാൾ സ്വദേശിയായ രജീഷി (43)നെയാണ് പോലീസ് പിടികൂടിയത്.

സംസ്ഥാന പാതയോരത്തെ റെസ്റ്റോറന്റുകളിൽ കയറി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും എന്നാൽ പരിശോധനക്കെത്തിയ യുവാവ് മദ്യപിച്ചത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു . എന്നാൽ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക പരിശോധനക്കായി എത്തിയതാണെന്നാണ് ഇയാൾ ജീവനക്കാരോട് പറയുകയും

ഉദ്യോഗസ്ഥ തലങ്ങളിൽ നിന്ന് അത്തരം ഒരു പരിശോധനക്ക് ആരും എത്തിയിട്ടില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ജീവനക്കാർ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾ കാണിച്ച ഐ ഡി കാർഡും വ്യാജമാണെന്ന് തോന്നിയതോടെ കടയുടമകൾ ചങ്ങരംകുളം പൊലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കുകയും ചെയ്തു

Related Articles

Leave a Reply

Back to top button