Malappuram

പരിശീലനതിനിടെ തണ്ടർ ബോൾട്ട് കമാൻഡോ കുഴഞ്ഞുവീണ് മരിച്ചു

Please complete the required fields.




മലപ്പുറം: തണ്ടർ ബോൾട്ട് കമാൻഡോ പരിശീലനതിനിടെ  കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരന്‍റെ മകൻ സുനീഷ് (32) ആണ് മരിച്ചത്.

2012 ബാച്ച് ഐ.ആർ.ബി കമാണ്ടന്‍റ് ആണ്. അരീക്കോട് മലബാർ സ്പെഷ്യൽ പൊലീസ് ക്യാംപിലാണ് സംഭവം. രാവിലെ പരിശീലത്തിന് ഇടയിൽ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു.

ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി

Related Articles

Leave a Reply

Back to top button