ഫേസ്ബുക്കിന്റെ കീഴിലുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സ് ആപ്പ് വ്യക്തിഗത ചാറ്റുകളുടെ സുരക്ഷാ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു.
ഇപ്പോള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ് വാട്സ്‌ആപ്പിലെ ചാറ്റുകള്‍. അതായത് സന്ദേശം അയക്കുന്ന വ്യക്തിയ്ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശം വായിക്കാനാകൂ. എന്നാല്‍, ഈ സംവിധാനം ആര്‍കൈവ് ചെയ്ത വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഐക്ലൗഡിലോ ഗൂഗിള്‍ ഡ്രൈവിലോ സംഭരിച്ചിരിക്കുന്ന ബാക്കപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാത്തത് ഒരുപക്ഷെ ഒരാള്‍ക്ക് ഹാക്ക് ചെയ്യാനും സന്ദേശം എന്തെന്ന് മനസ്സിലാക്കാനുള്ള സാധ്യതയും തുറന്നിടുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഈ പ്രശ്നമാണ് വാട്സ്‌ആപ്പ് പരിഹരിക്കാന്‍ പോകുന്നത്.
ഫേസ്ബുക് തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ വിശദീകരിക്കുന്നതനുസരിച്ച് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ എന്‍ക്രിപ്ഷന്‍ കീ സഹിതമാണ് സന്ദേശങ്ങള്‍ ബാക്കപ്പ് ചെയ്യുക. കീ സ്വമേധയാ അല്ലെങ്കില്‍ ഉപയോക്തൃ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണോ എന്ന് ഉപഭോകതാക്കള്‍ക്ക് തീരുമാനിക്കാം. പാസ്‌വേഡ് തിരഞ്ഞെടുക്കുമ്ബോള്‍, കീ സൂക്ഷിക്കുന്നത് ഹാര്‍ഡ്‌വെയര്‍ സെക്യൂരിറ്റി മൊഡ്യൂള്‍ (HSM) എന്ന ഘടകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഒരു ബാക്കപ്പ് കീ വോള്‍ട്ടിലാണ്.
റിപ്പോര്‍ട്ട് അനുസരിച്ചു ബാക്കപ്പ് ചെയ്ത മെസ്സേജുകള്‍ കാണാന്‍ വാട്സ്‌ആപ്പ് അക്കൗണ്ട് ഉടമയ്ക്ക് എന്‍ക്രിപ്‌ഷന്‍ കീ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ എച്ച്‌എസ്‌എം അടിസ്ഥാനമാക്കിയുള്ള ബാക്കപ്പ് കീ വോള്‍ട്ടില്‍ നിന്ന് എന്‍ക്രിപ്ഷന്‍ കീ വീണ്ടെടുക്കാന്‍ കഴിയും, അതുപോലെ അതുപയോഗിച്ച് ബാക്കപ്പ് ഡീക്രിപ്റ്റ് ചെയ്യാനും അവര്‍ക്ക് അവരുടെ വ്യക്തിഗത പാസ്‌വേഡ് ഉപയോഗിക്കാം