
കർഷകരുടെയും സാമാന്യ ജനങ്ങളുടെയും അതിജീവന പോരാട്ടമായി ഡൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്ന ദേശീയ കർഷക പ്രക്ഷോഭം പത്താം മാസത്തിലേക്ക് കടന്നിരിക്കയാണ്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ സംപ്തബർ 27 ന് ഭാരത ബന്ദിന് സംയുക്ത കിസാൻ യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ ഭാരത ബന്ദ് കേരളത്തിൽ വിജയിപ്പിക്കുവാൻ വേണ്ടി കർഷക സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വവുമായി ചർച്ചകൾ നടത്തി വരികയാണ്.
അതിന്റെ ഭാഗമായി ഇന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ കണ്ട് പിന്തുണ തേടി. വി.ഫാം ചെയർമാൻ ജോയി കണ്ണൻഞ്ചിറ, കെ.വി. ബിജു, പി.ടി. ജോൺ , അഡ്വ: ജോൺ ജോസഫ് , കുഞ്ഞിക്കണ്ണൻ തുടങ്ങിയവരാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്തത്.