Kozhikode

നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജം

Please complete the required fields.




കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ. ഗസ്റ്റ് ഹൗസിൽ ആരംഭിച്ച നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിലയിരുത്തി. മൂന്ന് കൗണ്ടറുകളിലായാണ് കൺട്രോൾറൂം പ്രവർത്തിക്കുന്നത്. എൻക്വയറി കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും.

നാല് ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുക. 0495-2382500 0495-2382501 0495-2382800 0495-2382801 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് സംശയനിവാരണം നടത്താം.

രാവിലെ ഒൻപത് മുതൽ ആറ് വരെയാണ് കൗണ്ടറിന്റെ പ്രവർത്തന സമയം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവിലെ എട്ട് വളന്റിയർമാരാണ് കൗണ്ടറിലുണ്ടാവുക. മെഡിക്കൽ കോളേജിൽ സമ്പർക്ക പട്ടികയിലുള്ളവരുടെ വിശദാംശങ്ങൾ മെഡിക്കൽ കോളേജ് കോൺടാക്ട് ട്രേസിംഗ് ടീം രേഖപ്പെടുത്തിവരുന്നു.

Related Articles

Leave a Reply

Back to top button