Kozhikode

ഇടവഴിയിൽ വെച്ച് മുണ്ട് പൊക്കി, പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം: കായണ്ണ സ്വദേശിക്ക് ആറുമാസം കഠിനടവും പിഴയും

Please complete the required fields.




നാദാപുരം: പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കായണ്ണ സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി. കായണ്ണ മാട്ടനോട് പടിഞ്ഞാറേ ചാലിൽ സ്വദേശി ഷിജു ടി.പി.സി. (45) ആണ് ആറുമാസം കഠിന തടവും 2500 രൂപ പിഴയും വിധിച്ചത്.

2024 സെപ്റ്റംബർ 30-ന് വൈകുന്നേരം ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പ്രതി മുണ്ട് പൊക്കി നഗ്നതാ പ്രദർശനം നടത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഷമീർ പി., ബിജുരാജ് എം. എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Related Articles

Back to top button