Ernakulam

കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി

Please complete the required fields.




കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയായും, പവന് 680 രൂപ കുറഞ്ഞ് 1,13,640 രൂപയായും വില താഴ്ന്നു. 18 കാരറ്റ് സ്വർണവിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,670 രൂപയായും, പവന് 93,360 രൂപയായുമാണ് വില കുറഞ്ഞത്.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ചെറിയ വർധനയുണ്ടായിട്ടുണ്ട്. സ്പോട്ട് ഗോൾഡ് നിരക്ക് 0.5 ശതമാനം ഉയർന്ന് ഔൺസിന് 4,356.55 ഡോളറിലെത്തി. ചൊവ്വാഴ്ച വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചു വരവ്. എന്നാൽ യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിയുകയുണ്ടായി.

അമേരിക്കൻ പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച് ഫെഡറൽ റിസർവ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവരുന്നതോടെ സ്വർണവിപണിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

Related Articles

Back to top button