Kottayam

സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നദൃശ്യമാക്കി പ്രചരിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

Please complete the required fields.




കോട്ടയം: സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നദൃശ്യമാക്കി പ്രചരിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം കച്ചേരിപ്പറമ്പില്‍ ജെയ്‌മോന്‍(20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. പതിയുടെ സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് പാലാ എസ് എച്ച് ഒ. കെ പി തോംസണ്‍ പറഞ്ഞു.

യുവാവ് ആദ്യം ചെയ്തത് ടെലഗ്രാം, ഷെയര്‍ ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങുകയായിരുന്നു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ സെക്‌സ് ചാറ്റ് നടത്തുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തില്‍ പലരുമായും അടുപ്പം സ്ഥാപിക്കുകയും ഇവര്‍ നഗ്‌ന ഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയാല്‍ കാണിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്.
സംശയം തോന്നാതെയുള്ള 20കാരന്റെ പെരുമാറ്റത്തില്‍ വീണ പലരും ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം അയച്ചുകൊടുത്തു. പണം നല്‍കിയവര്‍ക്ക് സ്ത്രീയുടെ മോര്‍ഫ് ചെയ്ത നഗ്‌നദൃശ്യം അയച്ചുകൊടുക്കുകയാണ് ജെയ്‌മോന്‍ ചെയ്തത്. ഇത്തരത്തില്‍ ഇയാള്‍ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചുവെന്ന് പൊലീസ് പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസ യാത്ര നടത്താനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ ഈ പണം വിനിയോഗിച്ചിരുന്നത്.
നഗ്‌ന ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്ത്രീയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ 18ന് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒരു വര്‍ഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഒളിവില്‍ കഴിഞ്ഞു വരവേ പ്രതി സ്വന്തം പിതാവിന്റെയും ജ്യേഷ്ഠന്റെയും സഹായത്തോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും പൊലീസ് ഉന്നത അധികാരികള്‍ക്കും മറ്റും വ്യാജ പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു.

പ്രതിക്കെതിരെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയില്‍ ഇയാള്‍ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച പാലാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ പി തോംസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ എ എസ് ഐമാരായ ഷാജിമോന്‍ എ ടി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍ സി പി ഓമാരായ ജയകുമാര്‍ സി ജി, രഞ്ജിത് സി, ജോഷി മാത്യു എന്നിവരടങ്ങിയ സംഘമാണ് ചങ്ങനാശ്ശേരി തെങ്ങണയിലുള്ള ബന്ധുവീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button