എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ ഇയ്യാട് ചെറുപുറക്കാട്ടെ ഒ.കെ. ഷയാൻ അമീൻ എന്ന ഒന്നരവയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. കോഴിക്കോട് കൺട്രോൾ റൂം സിവിൽ പോലീസ് ഓഫീസർ പുറക്കാട് ഷൈജലിന്റെയും ഷഹനയുടെയും മകനാണ് ഈ മിടുക്കൻ.
വ്യക്തികളെ തിരിച്ചറിയൽ, അക്കങ്ങൾ എണ്ണൽ, വാഹനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പക്ഷികൾ, മൃഗങ്ങൾ, നിറങ്ങൾ, കറൻസികൾ, ശരീരാവയവങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ തിരിച്ചറിയൽ തുടങ്ങിയ പരീക്ഷണങ്ങളിലാണ് വിജയം. ഷയാൻ ഏഴുമാസംമുതൽ വസ്തുക്കൾ തിരിച്ചറിയാനും പേരുപറയാനും തുടങ്ങിയതായി മാതാവ് ഷഹന പറഞ്ഞു.